മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ അംഗീകരിച്ച് മിഷിഗണിലെ ഔദ്യോഗിക സംഘടനാ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മിഷിഗണ്‍ ബോര്‍ഡ് ഓഫ് സ്റ്റേറ്റ് കാനാവാസ്സേഴ്‌സ് എന്ന ഔദ്യോഗിക സംവിധാനമാണ് ബൈഡന്റെ തെരഞ്ഞെടുപ്പ് മേല്‍കൈ സ്ഥിരീകരിച്ചത്. ഇതോടെ ട്രംപ് ഇനിയും ഫലങ്ങളെച്ചൊല്ലി നടത്തി ക്കൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് മാദ്ധ്യമങ്ങള്‍ വിലയിരുത്തുന്നു.

മിഷിഗണിലെ നാലംഗങ്ങളടങ്ങുന്ന പ്രമുഖരുടെ പാനലാണ് 83 കൗണ്ടികളിലെ ഫലങ്ങള്‍ വിലയിരുത്തിയത്. മിഷിഗണ്‍ സംസ്ഥാനത്ത് ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബൈഡന്‍ ട്രംപിനെ മറികടന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റുകളുടേയും പ്രതിനിധികളടങ്ങുന്ന പാനലാണ് ഫലം ഔദ്യോഗികമായി ഒത്തുനോക്കി സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മേല്‍നോട്ടത്തിലാണ് ഫലങ്ങള്‍ ഉറപ്പിക്കുന്ന പാനല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

ഇതേ സംവിധാനത്തില്‍ ജോര്‍ജ്ജിയയിലെ ഫലങ്ങള്‍ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. പെന്‍സില്‍വാനിയയുടെ ഫലം സ്ഥിരീകരിക്കല്‍ ഈ ആഴ്ച നടക്കും. ബൈഡന് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത് പെന്‍സില്‍വാനിയയിലെ ഇലക്ട്രല്‍ വോട്ടുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here