രണ്ടാം ഘട്ട ദൗത്യം വിജയകരണം, ഇനി നാലു കുട്ടികളും പരിശീലകനും

0

ചിയാങ് റായ്: വടക്കന്‍ തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനുള്ള രണ്ടാം ദൗത്യവും വിജയകരം. നാലു കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇതോടെ  മൊത്തം എട്ടുപേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. പരിശീലകന്‍ അടക്കം അഞ്ചുപേരാണ് ഇനി ഗുഹയിലുള്ളത്.

പൂര്‍ണമായി സുരക്ഷിതമായി എത്തിക്കുന്ന കുട്ടികളെ ഗുഹാമുഖത്തു നിന്ന് ആംബുലന്‍സിനും പിന്നീട് ഹെലികോപ്റ്ററിലുമായി 60 കിലോമീറ്റര്‍ ദൂരത്തുള്ള ചിയാങ് റായ് ആശുപത്രിയിലേക്കു മാറ്റി. കുട്ടികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here