ബാര്‍സിലോണയില്‍ ഭീകരാക്രമണം, 13 പേര്‍ മരിച്ചു

0
5

മഡ്രിഡ്:  സ്പെയിനിലെ ബാര്‍സിലോണയില്‍ തിരക്കേറിയ തെരുവില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ മരിച്ചു. വാന്‍ ജനക്കൂട്ടിത്തിനിടയിലേക്കു ഓടിച്ചുകയറ്റിയായിരുന്നു അക്രമണം. 25 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാം എന്ന് സ്പെയിനിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പിന്നില്‍ ഐ.എസ് ആണെന്ന് സംശയമുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്‌. അക്രമികളെന്ന് സംശയിച്ച പിടിയിലായ അഞ്ചാമത്തെയാള്‍ മരണപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ബാഴ്‌സലോണയിലെ ലാസ് റാബലസ് മേഖലയിലാണ് തീവ്രവാദി ആക്രമണമുണ്ടായിരിക്കുന്നത്. ഇത് വിനോദസഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here