വിശ്വാസത്തിനു എതിരാണത്രേ, തുണിക്കടകളിലെ സ്ത്രീ രൂപങ്ങളുടെ തലയറുത്തു

മതവിശ്വാസം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിമകളുടെ തലയറുക്കാന്‍ താലിബാന്‍ ഉത്തരവിട്ടു. തുണിക്കടകളിലെ ഡെമ്മി സ്ത്രീ രൂപങ്ങളുടെ തലകള്‍ അറുത്തു നീക്കയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ എത്തി. മതത്തെ ബഹുമാനിക്കണമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് നീചമായ പുതിയ നടപടി.

തുണികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ത്രീ രൂപങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനാണ് ആദ്യം താലിബാര്‍ ഭരണകൂടം നിര്‍ദേശിച്ചത്. ബിസിനസ് തകരുമെന്ന വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി തലയറുക്കലില്‍ അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Taliban beheaded effigies of models in shops as un-Islamic

LEAVE A REPLY

Please enter your comment!
Please enter your name here