ഇറാന്‍ ക്യാമ്പ് ലക്ഷ്യമാക്കി സിറിയയിലേക്ക് ഇസ്രയേല്‍ മിസൈലുകള്‍, നീക്കം ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ

0

ദമാസ്‌കസ്: ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ സിറിയയിലേക്ക് ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. സിറിയയിലെ ഇറാന്‍ ബേസ് ക്യാമ്പ് ലക്ഷ്യമാക്കിയായാണെന്നും ആയുധ ഡിപ്പോ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രണത്തില്‍ വന്‍നാശ നഷ്ടമുണ്ടായിട്ടുണ്ട്. .

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിനു തെക്കുള്ള ഇറാനിയന്‍ റവല്യൂഷണറി ഡാര്‍ഡിന്റെ ബേസ് ക്യാമ്പിലേക്കാണ് ഇസ്രയേല്‍ ടാര്‍ജറ്റ് വെപ്പണ്‍സ് സ്‌റ്റോറില്‍ നിറ്റും മിസൈലുകള്‍ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഹ്യൂമന്‍ റൈറ്റ്‌സ് വെളിപ്പെടുത്തി. ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ സിറിയയില്‍ പ്രവേശിച്ച് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം ഇസ്രായേലിനെ ലക്ഷ്യമാക്കി സ്ഥാപിച്ചിരുന്ന മിസൈലുകള്‍ തകര്‍ക്കുകയായിരുന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിറിയയിലെ ഇറാന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലും സിറിയയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്ക ശക്തമായിട്ടുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here