പാകിസ്ഥാൻ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് സുഷമ സ്വരാജ്

0

ന്യൂയോര്‍ക്ക്: ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരേയും ശാസ്ത്രജ്ഞ‌രേയും സൃഷ്ടിക്കുമ്പോൾ പാകിസ്ഥാൻ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോൾ ഇന്ത്യക്കെതിരെ പോരാടുകയാണ് പാകിസ്ഥാൻ. ജിഹാദികളെയുണ്ടാക്കി കയറ്റി അയക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാൻ. ഇന്ത്യ ഹൈടെക്ക് സൂപ്പര്‍ പവറായപ്പോൾ പാകിസ്ഥാൻ ഭീകര രാഷ്ട്രമായെന്നുമായി.  ഇന്ത്യ-പാകിസ്ഥാൻ പ്രശ്ന പരിഹാരത്തിന് മൂന്നാമതൊരു ഇടപെടൽ ആവശ്യമില്ലെന്നായിരുന്നു കശ്മീരിലേക്ക് യുഎൻ ദൂതനെ അയക്കണമെന്ന് പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിക്ക് സുഷമ സ്വരാജ് നൽകിയ മറുപടി. ഭീകരര്‍ക്ക് നൽകുന്ന പണം രാജ്യത്തെ ജനങ്ങൾക്ക് നൽകണമെന്നും സുഷമ പറഞ്ഞു. ഭീകരതയ്ക്കെതിര എല്ലാ രാജ്യങ്ങളും ഉടമ്പടിയുണ്ടാക്കണമെന്നും സുഷമ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here