ഒര്‍ജിനലിനെ വെല്ലും ‘മുഖംമാറ്റം’; ആപ്പാകുന്ന ആപ്ലിക്കേഷന്‍

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ മുഖംമാറ്റി ‘ഇഷ്ടക്കാരുടെ’ മുഖം തിരുകിക്കയറ്റുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി നിര്‍മ്മിച്ച വീഡിയോകള്‍ ഇന്റര്‍നെറ്റില്‍നിന്നും നീക്കം ചെയ്തു തുടങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒരു ഓണ്‍ലൈന്‍ വെബ്ബ്‌സൈറ്റിലൂടെയാണ് ഹോളിവുഡ് താരം എമ്മ വാട്‌സണിന്റെയും ഗായിക ടെയിലര്‍ സ്വിഫ്റ്റിന്റെയും മുഖം ഉള്‍പ്പെടുത്തിയ അശ്ലീലവീഡിയോകള്‍ പുറത്തുവന്നത്.

ജനുവരി മാസത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗപ്പെടുത്തി നിര്‍മ്മിച്ച അശ്ലീല വീഡിയോകളിലെ ‘തലമാറ്റം’ ഇന്റര്‍നെറ്റില്‍ തരംഗമായത്. ഈ ഫേക്ക്അപ്പ് 10000ലധികം തവണ ഡൗണ്‍ലോഡുചെയ്യപ്പെട്ടതായി ഡെവലപ്പര്‍ വ്യക്തമാക്കിയിരുന്നു. ജിഫിക്യാറ്റ് എന്ന ഓണ്‍ലൈന്‍ സൈറ്റിലാണ് ഇത്തരം വ്യാജദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നടിമാരുടെയും ഗായകരുടെയും വ്യാജ ദൃശ്യങ്ങള്‍ക്കെതിരേ പ്രതിഷേധമുയര്‍ന്നതോടെയാണ് വെബ്അധികൃതര്‍ ഇവ നീക്കം ചെയ്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here