ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖത്തര്‍ രാജാവ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ഖത്തറിന്റെ ദേശീയ ദിനം ഡിസംബര്‍ 18 -ന് ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ആശംസകള്‍ അര്‍പ്പിച്ച് മോഡി വിളിച്ചത്. ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ സമൂഹം ആവേശത്തോടെ പങ്കെടുക്കുന്നതിലുള്ള സന്തോഷം ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രകടിപ്പിക്കുകയും ചെയ്തു.
ഖത്തറിലും ഇന്ത്യയിലും നിക്ഷേപം സുഗമമാക്കുന്നതിന് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ഇന്ത്യയുടെ മൊത്തത്തിലുള്ള ഊര്‍ജ്ജ മൂല്യ ശൃംഖലയില്‍ ഖത്തറിന്റെ നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും സംസാരിച്ചു. കൊറോണ പകര്‍ച്ചവ്യാധി മൂലമുണ്ടായ പൊതുജനാരോഗ്യ സാഹചര്യം നേരിട്ട് കാണാനും ചര്‍ച്ച ചെയ്യാനും ഇരുരാജ്യങ്ങളും സന്നദ്ധമാണെന്നും മോഡി അറിയിച്ചു.