മലയാളികള്‍ ഉള്‍പ്പെടെയുള്ള 149 ഇന്ത്യക്കാരെ ഷാര്‍ജയില്‍ മോചിപ്പിച്ചു

0

ഷാര്‍ജ: മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 149 ഇന്ത്യക്കാരെ ഷാര്‍ജ ഭരണാധികാരി ഡോ. ഷേഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മോചിപ്പിച്ചു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഷാര്‍ജ ഭരണാധികാരിയാണ് തിരുവനന്തപുരത്ത് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.  ക്രിമിനല്‍ കേസില്‍ ഉള്‍പ്പെടാത്തവരാണ് മോചിതരായത്.  കേരള സന്ദര്‍ശനത്തിനിടെ ഷേഖ് സുല്‍ത്താന്‍, രാജ്ഭവനില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിലാണ് ഇന്ത്യക്കാരുടെ മോചനം ഉറപ്പുനല്‍കിയത്. ജയില്‍ മോചിതരാക്കിയവരുടെ രണ്ടു കോടി ദിര്‍ഹ (35.58 കോടി രൂപ)ത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണകൂടം തന്നെ അടച്ചുതീര്‍ത്തതായി ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സെയ്ഫ് അല്‍ സിരി അല്‍ ഷാംസി അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here