സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ മനുഷ്യത്വരഹിതമായ കാഴ്ചങ്ങളാണെങ്ങും. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരിലേറെയും കുട്ടികളാണ്. പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെതിരേ വിമതപോരാട്ടം കനക്കുന്നതിനിടെ സിറിയന്‍ കുട്ടികളുടെ നിരവധി വീഡിയോകളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. തങ്ങളെ രക്ഷിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന കുട്ടികളുടെ ദയനീയതയാണ് ഓരോ വീഡിയോയിലും. വിമതര്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയും പങ്കുചേര്‍ന്നതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. അഞ്ചൂറിലധികം സാധാരണക്കാരും നിരവധി കുട്ടികളും മരണപ്പെട്ടതായാണ് വാര്‍ത്തകള്‍.

”ഞങ്ങള്‍ക്കറിയാം രക്തംകിനിയുന്ന ഞങ്ങളുടെ ചിത്രം നിങ്ങളെ ബോറടിപ്പിക്കുന്നുവെന്ന്. എങ്കിലും ഞങ്ങളപേക്ഷിക്കുകയാണ്, ബാഷല്‍ അല്‍ അസദും പുടിനും ഖമേനിയും ഞങ്ങളുടെ ബാല്യം ഇല്ലാതാക്കി. വൈകുംമുമ്പ് ഞങ്ങളെ രക്ഷിക്കൂ.. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന ആയുധങ്ങള്‍ അയച്ചുതരും. പക്ഷേ മനുഷ്യരെ കൊല്ലുന്നത് നിര്‍ത്താന്‍ ഇടപെടുന്നില്ലാരും….”

മുഹമ്മദ്‌നജീം എന്ന പതിനഞ്ചുകാരനായ സിറിയന്‍ ബാലന് ഈ സന്ദേശം ലോകത്തോട് പങ്കുവയ്ക്കുന്നത്. സിറിയന്‍ സര്‍ക്കാരും റഷ്യയും ഒത്തുചേര്‍ന്ന് നടത്തുന്ന വിമതവിരുദ്ധപ്പോരാട്ടത്തില്‍ ഇലക്ട്രിസിറ്റിയുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍വരെ ഇല്ലാതാക്കുന്നത് വ്യക്തമാക്കുന്ന വീഡിയോയാണ് പങ്കുവയ്ച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here