സൗദിയില്‍ സൈനികമേധാവികളെ പിരിച്ചുവിട്ടു

0

സൗദി അറേബ്യന്‍ സൈനിക മേധാവികളെ പിരിച്ചുവിട്ട് സല്‍മാന്‍ രാജാവ്. ഔദ്യോഗിക മാധ്യമമായ സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്നലെ രാത്രിയോടെയാണ് ഉത്തരവിറങ്ങിയത്. കര വ്യോമ സേനാമേധാവികളെയാണ് മാറ്റിയിരിക്കുന്നത്. പ്രതിരോധമന്ത്രികൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതിക്കെതിരേ നടത്തിയ ഇടപെടല്‍ രാജ്യാന്തര ശ്രദ്ധനേടിയിരുന്നു. രാജകുടുംബത്തില്‍പ്പെട്ടവരും മന്ത്രിമാരും കോടീശ്വരന്മാരെയുമെല്ലാം അഴിയെണ്ണിച്ചാണ് സല്‍മാന്‍ തുടങ്ങിയത്. ഇത്തവണ സൈനികമേധാവികളെ പിരിച്ചുവിട്ടതിനു പിന്നിലെ കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here