സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക് വാഹനമോടിക്കാം

0

ജിദ്ദ: സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കി സല്‍മാന്‍ രാജാവ് ഉത്തരവിറക്കി.അടുത്തവര്‍ഷം ജൂണില്‍  തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉന്നത സഭയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിന്റെ ചരിത്രപരമായ ഉത്തരവ്. ശരീഅത്ത് നിയമം അനുസരിച്ച് സ്‌ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല.എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് അനുമതി നല്‍കാതിരുന്നത്. ഇതാണ് ഉന്നതസഭ തിരുത്തിയത്. തീരുമാനം നടപ്പാക്കാന്‍ രാജാവ് ആഭ്യന്തര, ധന, തൊഴില്‍, സാമൂഹ്യകാര്യവകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതസമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here