റഷ്യ വീറ്റോ ചെയ്തു, ഉക്രെയിന്‍ പ്രമേയം യു.എന്നില്‍ പരാജയപ്പെട്ടു, വിട്ടു നിന്നു ഇന്ത്യ, ചൈന, യു.എ.ഇ

ന്യൂയോര്‍ക്ക്: സൈനിക പിന്മാറ്റം ആവശ്യപ്പെടുന്ന ഉക്രെയിന്‍ പ്രമേയം യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ ചെയ്തു അമേരിക്ക. നീക്കം പരാജയപ്പെതോടെ പ്രമേയം പൊതുസഭയില്‍ അവതരിപ്പിക്കാനുള്ള നടപടി അമേരിക്ക തുടങ്ങി. ഇന്ത്യയും ചൈനയും യു.എ.ഇയും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഇതിനോടകം ഉക്രെയിനില്‍ നിന്നു പാലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നു.

അതിനിടെ, ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജനവാസമേഖലയിലടക്കം വന്‍സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച് റഷ്യ മുന്നേറുകയാണ്. നാടു വിട്ടുപോയിട്ടില്ലെന്നു വിശദീകരിച്ചു ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കി. യുദ്ധം മാദവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നു മാര്‍പാപ്പ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here