യുക്രെയിനിൽ യുദ്ധം രൂക്ഷമായി; മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകി ലോകരാജ്യങ്ങൾ

കീവ് | യുക്രെയിനിൽ യുദ്ധം രൂക്ഷമായി. തുടങ്ങി എട്ടു മാസം പിന്നിടുമ്പോൾ സ്ഥിതിഗതികൾ പ്രവചനാതീതമാകും വിധം സങ്കീർണ്ണമാവുകയാണ്.

യുക്രെയ്നിന് ആയുധ സഹായം നൽകുന്നത് യുദ്ധത്തിൽ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പ് റഷ്യ ആവർത്തിച്ചു. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു മൂന്നാം ലോകയുദ്ധം ക്ഷണിച്ചുവരുത്തുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി സെക്രട്ടറി അലക്സാണ്ടർ വെനഡിക്ടോവ് പറഞ്ഞു.

അടുത്തിടെയാണ് ജനവാസ കേന്ദ്രങ്ങളെ അടക്കം ഒഴിവാക്കാത്ത രീതിയിലേക്ക് റഷ്യ മിസൈൽ ആക്രമണം തുടങ്ങിയത്. 75 സ്ഥലങ്ങളിൽ മിസൈൽ പതിച്ചുവെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. യുക്രെയ്നിന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യ രാഷ്ട്രങ്ങൾ സഹായമെത്തിച്ചു തുടങ്ങി. ആവശ്യമായ വ്യോമ പ്രതിരോധത്തിന്റെ 10 % മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.

തലസ്ഥാനമായ കീവിൽ ഇറാൻ നിർമിത ഡ്രോണുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. റഷ്യയ്ക്കു ഡ്രോൺ നൽകിയിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ, ഹിതപരിശോധന നടത്തി റഷ്യ കൂട്ടിച്ചേർത്തതായി അവകാശപ്പെടുന്ന ഹേർസനിൽ ആക്രമണം രൂക്ഷമായി. ഇവിടുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നു റഷ്യ വ്യക്തമാക്കി. ജനങ്ങൾക്ക് അഭയം നൽകാനായി ഗവർണർ റഷ്യയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്.

Russia-Ukraine War : Russia says it will help residents evacuate a Ukrainian region it has recently annexed in a new sign Kyiv’s counteroffensive is advancing and Moscow is losing its grip on occupied territory. Mykolaiv, the nearest big Ukrainian-held city to Kherson, came under massive Russian bombardment.

LEAVE A REPLY

Please enter your comment!
Please enter your name here