ആദ്യത്തെ ഇന്ത്യൻ വംശജനും ഏഷ്യക്കാരനും, ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക്

ലണ്ടന്‍ | ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടവും ഋഷിക്ക് സ്വന്തമാകും.

ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20 ന് രാജിവെച്ചിരുന്നു. സാമ്പത്തികനയങ്ങളുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിട്ടതോടെയാണ് ലിസിന്റെ രാജി.

പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാര്‍ഥിക്കേ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാര്‍ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മുന്‍പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു

rishi sunak will be the first indian origin uk prime minister

LEAVE A REPLY

Please enter your comment!
Please enter your name here