‘ബിക്കിനി’ വരവേല്‍പ്പ്: വിയറ്റ്‌ജെറ്റ് മാപ്പുപറഞ്ഞു

0

ദക്ഷിണകൊറിയയുടെ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീം അംഗങ്ങളെ ‘ബിക്കിനി സുന്ദരിമാരെ’ നിരത്തി വരവേറ്റ സംഭവത്തില്‍ വിയറ്റ്‌നാം വിമാനസര്‍വ്വീസായ വിയറ്റ്‌ജെറ്റ് സി.ഇ.ഒ: നുയെന്‍ തിമാപ്പു പറഞ്ഞു. സോഷ്യല്‍ മീഡിയായില്‍ സുന്ദരിമാരെ നോക്കി അന്തംവിട്ടിരിക്കുന്ന ഫുട്‌ബോള്‍ ടീം അംഗങ്ങളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സോഷ്യല്‍മീഡിയായില്‍ വന്‍വിമര്‍ശനം നേരിട്ടതോടെയാണ് മാപ്പപക്ഷേയുമായി സി.ഇ.ഒ. രംഗത്തെത്തിയത്. ചൈനയില്‍ നടന്ന അണ്ടര്‍ 23 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ ദക്ഷിണകൊറിയന്‍ ടീം അംഗങ്ങളെയാണ് വിയറ്റ്‌ജെറ്റ് അധികൃതര്‍ ബിക്കിനി സുന്ദരിമാരെ നിരത്തി വരവേറ്റത്. മത്സരത്തില്‍ ദക്ഷിണകൊറിയ ഉസ്‌ബെസ്‌ക്കിസ്ഥാനോട് തോറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here