കാഠ്മണ്ഡു: നേപ്പാള്‍ കാഠ്മണ്ഡു ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. ബംഗഌ എയര്‍വേസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 67 യാത്രക്കാരും നാലുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ധാക്കയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വന്ന വിമാനമാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പതിന്നാലുപേരെ ഇതിനകം രക്ഷ
പ്പെടുത്തിയിട്ടുണ്ട്. ഇവരെ കാഠ്മണ്ഡുവിലെ മെഡിക്കല്‍കോളജിലും സിനമംഗല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചതായാണ് വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here