പാക്കിസ്ഥാനിലെ പ്രാദേശിക ചാനല്‍ കൊഹിനൂര്‍ ടിവിയാണ് വാര്‍ത്താവായനക്കാരിയായി ഭിന്നലിംഗക്കാരിക്ക് അവസരം നല്‍കിയത്. തോടെ പാക്കിസ്ഥാനിലെ ആദ്യ ഭിന്നലിംഗക്കാരിയായ അവതാരിയായിത്തീര്‍ന്നിരിക്കുകയാണ് മര്‍വിയ മാലിക്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമമെന്നാണ് ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ പാക്കിസ്ഥാനില്‍ നിരവധി അക്രമസംഭങ്ങള്‍ പതിവായി മാറുന്ന പശ്ചാത്തലത്തിലാണ് ഭിന്നലിംഗക്കാരിക്ക് അവസരം നല്‍കി ചാനല്‍ മാതൃകകാട്ടിയത്. കഴിഞ്ഞകൊല്ലം നാല്‍പത്തഞ്ചോളം ഭിന്നലൈംഗികവിഭാഗത്തില്‍പെട്ടവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കമി സിദ് എന്ന ഭിന്നലിംഗക്കാരിയായ പാക് മോഡല്‍ ഫാഷന്‍ റാമ്പില്‍ തിളങ്ങിയതിനുപിന്നാലെയാണ് ആദ്യ ടിവി അവതാരികയായി ഭിന്നലിംഗക്കാരിയും ഇടംപിടിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here