കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370-ാം വകുപ്പ് റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ പലവിധത്തിലും എതിര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്ന കാര്യത്തില്‍ മുസ്‌ളിം രാഷ്ട്രങ്ങളുടെ അടക്കം പിന്തുണ ഇന്ത്യക്കനുകൂലമായതും പാക്കിസ്ഥാന് തിരിച്ചടിയായി.

ഇതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച നടപടിയും പാക്കിസ്ഥാനില്‍ പ്രതിഷേധം പടര്‍ത്തുകയാണ്. സാമ്പത്തികസ്ഥിതി മോശമായ പാക്കിസ്ഥാന്‍ വന്‍വ്യാപാര നഷ്ടത്തിലേക്കാണ് ചുവടുവയ്ക്കുന്നതും.

ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളേക്കാള്‍ അഞ്ചിരട്ടയിലധികം സാധനങ്ങളാണ് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന്‍ ഇറക്കുമതി ചെയ്യുന്നത്. വാണിജ്യബന്ധം റദ്ദാക്കിയ ഇമ്രാന്‍ഖാന്റെ നിലപാട് പ്രത്യക്ഷത്തില്‍ ഇന്ത്യക്ക് പ്രതികൂലമാണെന്ന് തോന്നുമെങ്കിലും ഫലത്തില്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത് പാക്കിസ്ഥാനാണ്.

പാക്കിസ്ഥാനിലെ 33 ശതമാനം കോട്ടണും 96 ശതമാനം കോട്ടണ്‍നൂലും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. വസ്ത്രനിര്‍മ്മാണത്തിനുള്ള യന്ത്രസാമഗ്രികളുടെ ഇറക്കുമതിയില്‍ല്‍ 47 ശതമാനവും ഇന്ത്യയില്‍നിന്നാണ്. ചുരുങ്ങിയ ചെലവില്‍ ഇവ ലഭിക്കുന്നതിനുള്ള മാര്‍ഗം ഇന്ത്യയാണെന്നിരിക്കെ ഇനി ബദല്‍മാര്‍ഗങ്ങള്‍ പാക്കിസ്ഥാന് തേടേണ്ടതുണ്ട്. വസ്ത്രവിപണിയില്‍ ഇത് സൃഷ്ടിക്കുന്ന ആഘാതവും വിലക്കയറ്റവും പാക്കിസ്ഥാനിലെ സാധാരണക്കാരുടെ നടുവൊടിക്കും.

എന്നാല്‍ ഉണക്കിയതും അല്ലാത്തതുമായ പഴവര്‍ഗങ്ങളുടെ 82 ശതമാനവും സിമന്റിന്റെ 33 ശതമാനവും മാത്രമാണ് പാക്കിസ്ഥനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പഴവര്‍ഗങ്ങളുടെ കാര്യത്തില്‍ മറ്റ് ഗള്‍ഫ്‌നാടുകള്‍ ഇന്ത്യക്ക് ബദല്‍വിപണി തുറക്കുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള മരുന്നിന്റെയും മറ്റും ഇറക്കുമതി നില്‍ക്കുന്നതോടെ പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തും ചെലവേറുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഫലത്തില്‍ വ്യാപരബന്ധത്തിലെ വിടവ് പാക്കിസ്ഥാനില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങള്‍ വലുതായിരിക്കും. ചൈനയെ ആശ്രയിക്കുക മാത്രമാണ് പാക്കിസ്ഥാന് മുന്നിലുള്ള ഏകപോംവഴി.

LEAVE A REPLY

Please enter your comment!
Please enter your name here