92-ാമത് ഓസ്‌കാര്‍ പുരസ്‌കാരചടങ്ങുകള്‍ക്കു ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയില്‍ തുടക്കമായി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം പാരസൈറ്റിന് ലഭിച്ചു. ബോര്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍. സഹനടിക്കുള്ള പുരസ്‌കാരം മാരേജ് സ്‌റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണ്‍ സ്വന്തമാക്കി.

സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ 1917 ന്. 1917 ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീകിന്‍സിന് പുരസ്‌കാരം, മികച്ച വിഷ്വല്‍ എഫക്ടസ്, മികച്ച ശബ്ദമിശ്രണം എന്നിവയിലും 1917 ന് അവാര്‍ഡ്. 10 നോമിനേഷനുകളുമായാണ് ഓസ്‌കര്‍ പുരസ്‌കാര വേദിയിലേക്ക് 1917 എത്തിയത്.

  • മികച്ച ഛായാഗ്രഹണണത്തിന് റോജര്‍ ഡീകിന്‍സിന് (1917) പുരസ്‌കാരം.
  • മികച്ച സഹനടന്‍ ബ്രാഡ് പിറ്റ്, ചിത്രം: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
  • ഫോര്‍ഡ് V ഫെറാറിയിലുടെ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ആന്‍ഡ്രൂ ബക്ക്‌ലാന്‍ഡിന്.

LEAVE A REPLY

Please enter your comment!
Please enter your name here