മരുന്നുകള്‍ കുത്തിവച്ച് കൊന്നത് നൂറോളം രോഗികളെ, ചിലരുടെ മൃതദേഹങ്ങള്‍ കത്തിച്ചു കളഞ്ഞു…

0

ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിയെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ നഴ്‌സിന്റെ കുറ്റസമ്മതം. ഓള്‍ഡന്‍ബര്‍ഗിലെ പുരുഷ നഴ്‌സായ നീല്‍സ് ഹൊഗലാണ് വിചാരണയുടെ ആദ്യദിനത്തില്‍ തന്നെ നൂറോളം പേരുടെ കൊലപാതകം തുറന്നു സമ്മതിച്ചത്.

2000 2005 കാലഘട്ടത്തിലാണ് സംഭവം. ജര്‍മ്മനിയിലെ ആശുപത്രികളില്‍ നഴ്‌സായി ജോലിനോക്കിയിരുന്ന നീല്‍സ് ഹോഗല്‍ നൂറോളം രോഗികളില്‍ അളവില്‍ കൂടുതല്‍ കൂടുതല്‍ മരുന്നു കുത്തിവയ്ക്കുകയായിരുന്നു. ഡെല്‍മന്‍ഹോസ്റ്റിലെ ക്ലിനിക്കിലെ 64 രോഗികളെയും ഓള്‍ഡന്‍ബര്‍ഗിലെ ആശുപത്രിയിലെ 36 രോഗികളെയുമാണ് ഇത്തരത്തില്‍ മരണത്തിലേക്ക് തള്ളിവിട്ടത്. എന്നാല്‍, ഇരുന്നൂറിലധികം പേരെ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് അധികൃതര്‍.

ഡെല്‍മന്‍ഹോസ്റ്റിലെ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതിനിടെ, 2005 ല്‍ ഡോക്ടര്‍ നിര്‍ദേശിക്കാത്ത മരുന്നു കുത്തിവച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here