ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോന്‍ ഉന്‍ ചൈനയില്‍ രഹസ്യസന്ദര്‍ശനം നടത്തുന്നതായി അഭ്യൂഹം. ഉത്തരകൊറിയന്‍ അതിര്‍ത്തിയിലെ കനത്ത പോലീസ് സുരക്ഷയും കൊറിയയില്‍ നിന്നും ബീജിങ്ങിലിലേക്കുള്ള സ്‌പെഷ്യല്‍ട്രെയിന്‍ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ കനത്തസുരക്ഷയുമാണ് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കുന്നത്. ബീജിങ്ങിലെ ദിയോദയ് ഗസ്റ്റ്ഹൗസിനുമുമ്പില്‍ ഈച്ചകടക്കാത്ത സൈനിക സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്നതായും ഒരു ജാപ്പനീസ് മാധ്യമം റിപ്പോര്‍ട്ട്‌ചെയ്യുന്നു. സ്‌പെഷ്യല്‍ട്രെയിനിനുള്ളില്‍ കിം ജോങ് ഉന്നോ അദ്ദേഹത്തിന്റെ സഹോദരിയോ ഇല്ലെന്നാണ് ഉന്നിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നുമായി ഏപ്രിലിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മേയ് മാസത്തിലും കിമ്മിന്റെ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നതിനിടെയാണ് ചൈനീസ് സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം. ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ എന്ന മാധ്യമവും ഇത്തരത്തില്‍ വാര്‍ത്ത പങ്കുവയ്ച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാണെങ്കില്‍ 2011ല്‍ അധികാരമേറ്റശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശസന്ദര്‍ശനമാകുമിത്. കിമ്മിന്റെ പിതാവ് കിം ജോങ് ഇല്‍ അധികാരത്തിലിരിട്ടെ അ തീവരഹസ്യമായി ചൈനീസ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികപ്രഖ്യാപനമൊന്നും ഇരുരാജ്യങ്ങളില്‍നിന്നും ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here