കാന്‍സര്‍ ചികിത്സയ്ക്ക് പുതുവഴി കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം

0

സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം മൂന്ന് ഗവേഷകര്‍ പങ്കിട്ടു. അമേരിക്കന്‍ ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവരാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ടത്.

കാന്‍സര്‍ ചികിത്സയെ സഹായിക്കുന്ന കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ശരീര കോശങ്ങള്‍ എങ്ങനെയാണ് ഓക്‌സിജന്റെ ലഭ്യത തിരിച്ചറിയുന്നതെന്നും അതുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്നതെന്നുമാണ് ഇവര്‍ പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here