പുതുവർഷം പിറന്നു; 2017 ആദ്യമെത്തിയത് ഓക്‌‌ലൻഡിൽ, ഇസ്താംബൂളില്‍ ആക്രമണം

0

ഇസ്താംബൂള്‍: പുതുവത്സരാഘോഷത്തിനിടെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍  നടന്ന തീവ്രവാദി ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കുണ്ട്. ഇസ്താംബൂളിലെ ബെസിക്കേറ്റിയസ് നഗരത്തിലെ റൈന നിശാക്ലബ്ബിലായിരുന്നു ആക്രമണം. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ആക്രമി ക്ലബ്ബില്‍ തടിച്ചുകൂടിയ ആള്‍കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ന്യൂസിലന്‍റിലെ ഓക്‌ലൻഡിൽ പുതുവർഷം ആദ്യം പിറന്നു.  ഓക്‌ലൻഡിലെ സ്കൈ ടവറിന് കീഴിൽ പതിനായിരങ്ങളാണ്  എത്തി ചേർന്നത്. ഇന്ത്യൻ സമയം 4.30 ടെയാണ് ഇവിടെ പുതുവർഷാഘോഷം ആരംഭിച്ചത്.  പിന്നാലെ റഷ്യയിലും തുടർന്ന് ഓസ്ട്രേലിയയിലും സിഡ്നിയിലും പുതുവർഷം പിറന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here