മുന്‍ ജീവനക്കാര്‍ക്ക് എതിരെ നല്‍കിയ കേസില്‍ വ്യവസായിക്ക് യാത്രാ വിലക്ക്; എന്‍.ബി.ടി.സി. ഉടമ കെ.ജി. എബ്രഹാം കുവൈറ്റില്‍ യാത്രാവിലക്ക് നേരിടുന്നത് രണ്ടാം തവണ

0

nbtc-office, kg abhramകുവൈറ്റ്: മുന്‍ ജീവനക്കാര്‍ക്കെതിരെ നല്‍കിയ കേസില്‍ പ്രമുഖ മലയാളി വ്യവസായിക്ക് കുവൈറ്റില്‍ യാത്രാ വിലക്ക് കുരുക്ക്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഉടമയും കുവൈറ്റലെ എന്‍.ബി.ടി.സി ഉടമയുമായ കെ.ജി. എബ്രഹാമിനാണ് വീണ്ടും കുവൈറ്റില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെ.ജി.എബ്രഹാമിന്റെ സ്ഥാപനത്തിലെ സാമ്പത്തിക വിഭാഗത്തിലെ ഉയര്‍ന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇവരില്‍ മൂന്നു പേര്‍ മലയാളികളായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ്.

കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കാട്ടി തന്റെ രണ്ടു മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കെ.ജി. എബ്രഹാം മീന അബ്ദുള്ള സ്‌റ്റേഷനില്‍ നല്‍കിയ 84 -ാം നമ്പര്‍ കേസിലാണ് വിചിത്രമായ തുടര്‍ നടപടി. ഈ കേസില്‍ രണ്ട് മുന്‍ ഉദ്യോഗസ്ഥരും നാലു മാസമായി യാത്രാ വിലക്ക് നേരിടുകയായിരുന്നു. മുന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയിലാണ് കെ.ജി. എബ്രഹാമിനും മറ്റു ജീവനക്കാര്‍ക്കും എതിരെ നടപടി ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് മുതല്‍ യാത്രാ വിലക്ക് നിലവില്‍ വന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കെ.ജി. എബ്രഹാം കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്നത്.

എന്‍.ബി.ടി.സി സംഘടിപ്പിച്ച കുടുംബ സംഗമത്തിലെത്തിയ നടി റീമാ കല്ലിങ്കലിനെ നിയമവിരുദ്ധമായി നൃത്തം ചെയ്യുന്നതില്‍ നിന്ന് കുവൈറ്റ് പോലീസ് വിലക്കിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here