മ്യാന്‍മാറില്‍ ഏഴ് ബുദ്ധമതക്കാര്‍ കൊല്ലപ്പെട്ടു

0
2

മ്യാന്‍മാറിലെ റാഖിനില്‍ ജനക്കൂട്ടത്തിനുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഏഴു ബുദ്ധമതക്കാര്‍ കൊല്ലപ്പെട്ടു. മുപ്പതോളംപേര്‍ക്ക് പരുക്കേറ്റു. 200 വര്‍ഷം മുമ്പ് മ്രൗക്ക് യു. എന് പ്രദേശം മ്യാന്‍മാര്‍ സൈന്യം പിടിച്ചെടുത്തതിന്റെ ഓര്‍മ്മപുതുക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടുന്നതിനുള്ള അനുമതി ഇക്കൊല്ലം സൈന്യം നിഷേധിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇതോടെ സര്‍ക്കാര്‍ ഓഫീസിനുമുന്നില്‍ ആയിരക്കണക്കിന് ബുദ്ധമതവിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനുനേരെ കല്ലേറുണ്ടായി. തുടര്‍ന്നു നടന്ന പോലീസ് വെടിവയ്പ്പിലാണ് ഏഴ് ബുദ്ധമതക്കാര്‍ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലേക്ക് പലയാനം ചെയ്ത റോഹിംഗ്യക്കാരെ തിരികെ പ്രവേശിപ്പിക്കാനുള്ള നീക്കവുമായി മ്യാന്‍മാര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here