ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളെന്ന് മുഷാറഫ്

0
2

ഭീകരവാദത്തിന്റെ ഉറവിടം പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് ബലംപകര്‍ന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളെന്ന് മുഷാറഫ് പറയുന്ന വീഡിയോയാണ് പുറത്തായത്.

പാക് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹത്തുള്ള ബാബറാണ് അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒസാമ ബിന്‍ലാദന്‍, അയ്മന്‍ അല്‍ സവാഹിരി, ജലാലുദ്ദീന്‍ ഹഖാനി തുടങ്ങിയവര്‍ പാകിസ്താന്റെ ഹീറോകളായിരുന്നുവെന്ന് മുഷാറഫ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്നതിന് കശ്മീരികളെ പാകിസ്താനില്‍ പരിശീലിപ്പിച്ചിരുന്നതായും മുഷറഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. ജിഹാദി ഭീകരര്‍ പാകിസ്താന്റെ ഹീറോകളാണെന്നും അഭിമുഖത്തില്‍ മുഷറഫ് പറയുന്നു.

പാകിസ്താനിലെത്തുന്ന കശ്മീരികളെ ആദരവോട് കൂടിയാണ് വരവേറ്റിരുന്നതെന്നും തങ്ങള്‍ അവര്‍ക്കുവേണ്ട പിന്തുണയും പരിശീലനവും നല്‍കിയിരുന്നതായും മുഷാറഫ് വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിനെതിരെ പോരാടുന്ന മുജാഹിദീനുകളായിട്ടാണ് അവരെ തങ്ങള്‍ പരിഗണിച്ചിരുന്നതെന്നും മുഷറഫ് അഭിമുഖത്തില്‍ പറയുന്നു. അഭിമുഖം എന്നാണ് എടുത്തിട്ടുള്ളതെന്ന് ഫര്‍ഹത്തുള്ള ബാബര്‍ വ്യക്തമാക്കിയിട്ടില്ല.

കശ്മീരില്‍ ഇടപെടല്‍ നടത്തുന്നില്ലെന്ന പാകിസ്താന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നും ഭീകരവാദത്തിന് എല്ലാവിധ ഒത്താശയും പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ടെന്നും കാലങ്ങളായി ഇന്ത്യ അന്താരാഷ്ട്രവേദികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനു തെളിവാകുകയാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here