കള്ളപ്പണം വെളുപ്പിക്കുന്നവര്‍ കുടുങ്ങുമോ? മലയാളികളടക്കം പത്തിലധികം പ്രവാസി വ്യവസായികളുടെ പണമിടപാടുകള്‍ നിരീക്ഷണത്തില്‍

0
6

കുവൈറ്റ് സിറ്റി: മലയാളികളടക്കം പത്തിലധികം ഇന്ത്യന്‍ പ്രവാസി വ്യവസായികളുടെ ഇന്ത്യയിലേക്കുള്ള പണമിടപാടുകള്‍ നിരീക്ഷണത്തില്‍. വിദേശികളുടെ സംശയാസ്പദമായ പണമിടപാടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് കുവൈറ്റ് സര്‍ക്കാര്‍ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രഖ്യാപിത വരുമാനത്തെക്കാള്‍ വളരെ ഉയര്‍ന്ന തുകകള്‍ ഇവര്‍ നാട്ടിലേക്ക് അയച്ചതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണത്തിലാണ് പത്തിലധികം
ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  ഇതില്‍ പകുതിയോളം പേര്‍ മലയാളികളാണെന്നാണ് ലഭിക്കുന്ന സൂചന.

വിദേശികള്‍ നാട്ടിലേക്ക് അടയക്കുന്ന തുകകളുടെ പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും വിധംവരെ ഈ പണം ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. 2010 മുതല്‍ 2014 വരെ ഔദ്യോഗികമായി വിദേശികള്‍ നാട്ടിലേക്ക് അയച്ചത് 219 കോടി ദിനാറാണെന്ന് ഖലീല്‍ അല്‍ സാലെ എം.പി. വ്യക്തമാക്കി. എന്നാല്‍, അനധികൃതമായി രാജ്യത്തിനു പുറത്തേക്ക് പോയിട്ടുള്ള പണം ഇതിലും വളരെ കൂടുതലാണെന്ന് അദ്ദേഹം പറയുന്നു.

മുന്‍ വര്‍ഷങ്ങളിലെ ഇത്തരം ശ്രദ്ധയില്‍പ്പെട്ട ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടി എം.പി ധനവകുപ്പിനെയും സമീപിച്ചിട്ടുണ്ട്. വിഷയം അധികം വൈകാതെ കുവൈറ്റിന്റെ ജനപ്രതിനിധി സഭകളിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍, കോടികള്‍ അനധികൃതമായി നാട്ടിലേക്ക് അയച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here