ഡല്‍ഹി/കീവ്: ഉക്രെയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്നു മുതല്‍ നാട്ടിലെത്തിച്ചു തുടങ്ങും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ റുമാനിയയില്‍ നിന്നു ഡല്‍ഹിയിലേക്കും മുബൈയിലേക്കുമാണ് ചാര്‍ട്ടര്‍ ചെയ്തിട്ടുള്ളത്.
വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ ഉക്രെയിന്റെ അതിര്‍ത്തിയിലെത്തിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിരവധി വിദ്യാര്‍ത്ഥികള്‍ പല സ്ഥലങ്ങളിലും കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഉള്ള സ്ഥലങ്ങളില്‍ നിന്നു പുറത്തു കടക്കാനോ രക്ഷാ ദൗത്യം പുരോഗമിക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്താനോ സാധിക്കാത്ത സ്ഥിതിയിലാണ് പലരും.
ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമായിട്ടുള്ളവര്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ അതിര്‍ത്തികളിലേക്ക് നീങ്ങരുതെന്ന് എംബസി ജാഗ്രതാ നിര്‍ദേശം നല്കി. അനുമതി ഇല്ലാതെ അതിര്‍ത്തിയിലെത്തിയാല്‍ പുറത്തുകടത്താല് സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് എംബസി പറയുന്നു. മലയാളി വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് അതിര്‍ത്തികളില്‍ എത്തി മണിക്കൂറുകളായി കുടുങ്ങി കിടക്കുകാണ്. കൊടും തണുപ്പില്‍ പത്തു മണിക്കൂറുകളിലധികമായി തുടരുന്നവരുണ്ട്.