ഐ റിയലി ഡോണ്ട് കെയര്‍, ഡു യൂ… മെലാനിയ ഉദ്ദേശിച്ചതെന്തായാലും സീറോ ടോളര്‍ന്‍സ് വിവാദം പുതിയ ദിശയില്‍

0

അനധികൃത കുടിയേറ്റക്കാരുടെ മക്കളെ അവരില്‍ നിന്ന് അകറ്റി പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള തീരുമാനം ട്രംപ് ഭരണകൂടം തിരുത്തിയെങ്കിലും വിവാദങ്ങള്‍ ഒഴിയുന്നില്ല. കുടിയേറ്റക്കാരില്‍ നിന്ന് ഇത്തരത്തില്‍ അകറ്റിയ കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ടെക്‌സാസിലെ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ട്രംപിന്റെ ഭാര്യ മെലാനിയ ധരിച്ചിരുന്ന ഉടപ്പാണ് പുതിയ വിവാനത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഐ റിയലി ഡോണ്ട് കെയര്‍, ഡു യൂ എന്ന് പുറകു വശത്ത് എഴുതിയ ഉടുപ്പാണ് മെലാനിയ ധരിച്ചിരുന്നത്. ഇതാകട്ടെ വിമര്‍ശകരെ ചൊടുപ്പിക്കുകയും ചെയ്തു. മെലാനിയയുടെ ഉടുപ്പിലെ വാക്കുകള്‍ ലക്ഷ്യമിടുന്നത് വ്യാജ വാര്‍ത്തകള്‍ ചമച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മാധ്യമങ്ങളെയാണെന്ന ട്രംപിന്റെ ട്വീറ്റുകൂടിയായതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നതു.

LEAVE A REPLY

Please enter your comment!
Please enter your name here