ട്രംപിന് പിടിക്കാത്ത ‘വസ്ത്രാലങ്കാരം’ മെലാനിയക്ക് വേണം

0
4

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും തമ്മിലുള്ള ‘ഐക്യം’ പരിശോധിക്കുക മാധ്യമങ്ങളുടെ പതിവ് രീതിയായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ അഭിപ്രായ ഐക്യം വെളിപ്പെട്ടത്, വാഷിങ്ടണ്ണില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ്. മുന്‍ പ്രസിഡന്റ് ഒബാമയുടെ ഭാര്യ പ്രത്യക്ഷപ്പെട്ടിരുന്ന ഓരോ പരിപാടിയിലും വേഷവിധാനം ഒരുക്കിയിരുന്നത് ഡിസൈനര്‍മാരായിരുന്നു. ഒബാമയുടെ ഒരു പതിവ് രീതിയും ഇഷ്ടപ്പെടുന്നയാളല്ല. പിന്നെയാണ് ഒബാമയുടെ ഭാര്യയുടേത്. മിഷേല്‍ ഒബാമയുടെ ഈ രീതിയെ വിമര്‍ശിച്ചിരുന്ന ട്രംപിന് ഇത്തവണ വീണ്ടും പണികൊടുത്തത് ഭാര്യയുടെ ‘വസ്ത്രാലങ്കാരം’ തന്നെ.

കഴിഞ്ഞ ദിവസം മെലാനിയ പ്രത്യക്ഷപ്പെട്ടത് ഡിസൈനര്‍മാര്‍ അണിയിച്ചൊരുക്കിയ വസ്ത്രം ധരിച്ചാണ്. തലമുടി അലങ്കാരവും അവരുടെ നിയന്ത്രണത്തിലായിരുന്നു. ഈ അഭിപ്രായവൈരുദ്ധ്യമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. നിരന്തരം മാധ്യമങ്ങള്‍ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് ‘മികച്ച നുണ പറയുന്ന മാധ്യമം’ എന്ന അവാര്‍ഡ് ഏര്‍പ്പെടുത്തി ട്രംപ് രംഗത്തെത്തിയതും വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here