പിള്ളേരെ തനിച്ചാക്കിയാല്‍ പണികിട്ടും; അമേരിക്കയില്‍ പുതിയ നിയമം

0
1

വാഷിംഗ്ടണ്‍: മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തെത്തുടര്‍ന്ന് കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ പുതിയ നിയമനിര്‍മ്മാണത്തിന് അമേരിക്ക. വീട്ടില്‍ കുട്ടികളെ തനിച്ചാക്കി മാതാപിതാക്കള്‍ പോകുന്നത് ഇനി ക്രിമിനല്‍ കുറ്റമാകും. ‘ഷെറിന്‍ നിയമം’ എന്നപേരിലാണ് ഈ നിയമം നടപ്പിലാക്കുക. ബീഹാറില്‍ നിന്നും ദത്തെടുക്കപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മരണം അമേരിക്കയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. കുട്ടിയുടെ മരണത്തില്‍ പിതാവിനെയും മാതാവിനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here