അമേരിക്കയെ നടുക്കി വെടിവയ്പ്പ്: മരണം 60

0

ലാസ് വേഗസ്: ചൂതാട്ട നഗരമായ യു.എസിലെ ലാസ് വേഗസിലുണ്ടായ വെടിവയ്പ്പില്‍ മരണം 60 കടന്നു. ഇരുന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മാന്‍ഡലെ ബേ കാസിനോയില്‍ രണ്ടുപേര്‍ തുടര്‍ച്ചയായി വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. ഇയാള്‍ പ്രദേശവാസിയാണ്. എന്നാല്‍ അക്രമിന്നുള്ള കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് രംഗത്തെത്തി. എന്നാല്‍, സംഭവത്തില്‍ ഭീകരവാദ ബന്ധമില്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷിച്ചുവന്നയാളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here