ചങ്ങനാശ്ശേരിക്കാരിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്: കെ.പി.എ.സി ലളിത

0

കുവൈത്ത് സിറ്റി: തന്നെ വളര്‍ത്തി വലുതാക്കിയ,  കലാവസനയക്ക് അടിത്തറ പാകിയ ചങ്ങനാശ്ശേരിക്കാരിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്  പ്രശസ്ത സിനിമാതാരവും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായ  കെ.പി.എ.സി ലളിത. ‘ശംഖ്നാദം’ എന്നപേരില്‍ ചങ്ങനാശ്ശേരി അസ്സോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ലളിത. തന്റെ വളര്‍ച്ചയുടെ എഴുപത്തഞ്ചുശതമാനം പങ്കും ചങ്ങനാശ്ശേരിയുടേതാണെന്നും, ചങ്ങനാശ്ശേരിയിലെ നാടക സമിതികളായ തരംഗം, ഗീത എന്നിവയിലൂടെയാണ്  വഴിയാണ് കെ.പി.എ.സിയില്‍ എത്തിയത്. ഇവിടുത്തെ പാര്‍ട്ടി സഖാക്കളുടെയും അന്നത്തെ ചങ്ങനാശ്ശേരി എം.എല്‍.എയുമായിരുന്ന അഡ്വ. കല്ല്യാണകൃഷ്ണന്‍ നായരുടെ പങ്ക് വളരെ വലുതായിരുന്നെന്നും അവര്‍ പറഞ്ഞു.

സംഘടനയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍  കെ.പി.എ.സി ലളിത നടത്തി. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ രംഗപൂജയോടെ ആരംഭിച്ച യോഗത്തില്‍  പ്രസിഡന്റ് സുനില്‍ പി ആന്റണി, ഇന്‍ഡ്യന്‍ എംബ്ബസി സെക്കന്റ് സെക്രട്ടറി സിബി യു.എസ്, ഫവാസ് മുഹമ്മദ് അല്‍ മാജിദി, ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍, സി.ജെ എഫ്ബി ഗ്രൂപ്പ് ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍, ഉപദേശകസമിതി ചെയര്‍മാന്‍  അനില്‍ പി അലക്സ് , ജനറല്‍ കണ്‍വീനര്‍ മഞ്ചു നെടിയകാലാപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി റന്‍ജിറ്റ് പൂവേലി, ട്രഷറര്‍ ജോജോ കടവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here