ഇസ്‌ലാമാബാദ്: മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്താനില്‍ വധശിക്ഷ. കുല്‍ഭൂഷണ്‍ ജാധവിനാണ് പാകിസ്താന്‍ മിലിട്ടറി കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ചാരക്കേസില്‍ കുല്‍ഭൂഷണ്‍ പാകിസ്താന്റെ പിടിയിലായത്.

നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയക്ക് വിധിച്ചുകൊണ്ടുള്ള പാക് കോടതി നടപടി അപഹാസ്യമെന്ന് ഇന്ത്യ പ്രതികരിച്ചു. കോടതി വിധി നടപ്പാക്കിയാല്‍ അതിനെ മുന്‍കൂട്ടി നിശചയിച്ച കൊലപാതകമായി മാത്രമേ പരിഗണിക്കാനാവൂ എന്നും ഇന്ത്യ അറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here