സിംഗപ്പൂര്‍: സിംഗപ്പൂരിലെ ആ കൂടിക്കാഴ്ച ചരിത്രമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നു. ലോകം മുഴുവനും സിംഗപ്പൂരിലേക്ക് ഉറ്റുനോക്കുകയാണ്.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലെ കപ്പെല്ലാ ഹോട്ടലിലാണ് കിം ട്രംപ് ഉച്ചകോടി. ചര്‍ച്ചകള്‍ക്കായി ഇരുകൂട്ടരും സിംഗപ്പുരിലെത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള ചരിത്രപരമായ ഉച്ചകോടിക്ക് മുമ്പ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

കിം ജോങ് ഉന്നാണ് ആദ്യം സിംഗപ്പൂരിലെത്തിയത്. എയര്‍ ചൈന 747 വിമാനത്തിലാണു കിം സിംഗപ്പൂരില്‍ വന്നിറങ്ങിയത്. കിമ്മിനെ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍ ചാന്‍കി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ് കിം വിമാനത്താവളത്തില്‍ നിന്നു പുറത്തുകടന്നത്. ഇതിനുശേഷം പ്രധാനമന്ത്രി ലീ സ്യെന്‍ ലൂങ്ങുമായും കിം കൂടിക്കാഴ്ച നടത്തി. പിന്നാലെ ട്രംപും സംഘവും സിംഗപ്പൂരില്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here