വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ മോറിസിന്റെ വിവാഹം ജയിലില്‍ നടക്കും, സന്ദര്‍ശക സമയത്ത് കാമുകിയും അഭിഭാഷകയുമായ സ്‌റ്റെല്ലയെ മിന്നു ചാര്‍ത്താന്‍ അനുമതി

ലണ്ടന്‍ | തെക്കുകിഴക്കല്‍ ലണ്ടനിലെ അതീവ സുരക്ഷയുള്ള ബെല്‍മാര്‍ഷ് ജയില്‍ ഒരു വിവാഹത്തിനു വേദിയാവുകയാണ്. വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് തന്റെ അഭിഭാഷകയും കാമുകിയുമായ സ്‌റ്റെല്ല മോറിസിനെ ജീവിത പങ്കാളിയാക്കും. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ജൂലിയന്‍ അസാഞ്ജിനെ പിന്തുണയ്ക്കുന്നവര്‍ ജയിലിനു പുറത്ത് ഒത്തുചേരും.

ജയിലില്‍ സാധാരണ സന്ദര്‍ശക സമയം മാത്രമാണ് വിവാഹ ചടങ്ങിനായി അനുവദിച്ചിട്ടുള്ളത്. സാക്ഷികള്‍ ഉള്‍പ്പടെ നാലു പേര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ അനുമതി.. സന്ദര്‍ശക സമയം അവസാനിച്ചാല്‍ ഉടന്‍ അതിഥികള്‍ മടങ്ങേണ്ടി വരും. ജയില്‍ അധികൃതര്‍ക്ക് മാത്രമാണ് ജയിലിനുള്ള ഫോട്ടോ എടുക്കാനുള്ള അധികാരമുള്ളത്.

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ട് അസാഞ്ജിനെ നാടകീയമായി അറസ്റ്റ് ചെയ്തിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. ഈ വേളയില്‍ കൂടിയാണ് അദ്ദേഹം വിവാഹത്തിനു ഒരുങ്ങുന്നത്.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ചുമത്തി കേസ് എടുത്തത്. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. ഇതിനിടെയാണ് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യബന്ധം രണ്ടു വര്‍ഷം മുമ്പാണ് ലോകമറിഞ്ഞത്. ഇതിനിടെ ഇരുവര്‍ക്കും രണ്ടു കുട്ടികളും ജനിച്ചു.

WikiLeaks founder Julian Assange is getting married to his girlfriend and lawyer Stella Morris. The wedding will take place during a visit to a high – security prison in Belmarsh prison in south – east London.

LEAVE A REPLY

Please enter your comment!
Please enter your name here