മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിനു ജയം, നഷ്ടപരിഹാരമായി നല്‍കേണ്ടത് 15 ദശലക്ഷം ഡോളര്‍

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ഹേര്‍ജ് ജോണി ഡെപ്പിനു 15 ദശലക്ഷം ഡോളര്‍ നല്‍കാന്‍ വിധി. ആംബര്‍ ഹേര്‍ഡിനു രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ടപരിഹാരം നല്‍കണം. യു.എസിലെ ഹെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയുടേതാണ് വിധി.

ഏഴു പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പ്രസ്താവിച്ചത്. ആറാഴ്ച വിസ്താരം നടന്ന കേസില്‍ ക്രോസ് വിസ്താരവും പൂര്‍ത്തിയാക്കിയാണ് കോടതി കടന്നത്. ജൂറി തനിക്കു ജീവിതം തിരികെ തന്നുവെന്നു ജോണി ഡെപ്പ് വിധിയോടു പ്രതികരിച്ചു. അതേസമയം, വിധിയില്‍ തൃപ്തിയില്ലെന്നും കോടതി വിധി ഹൃദയം തകര്‍ത്തുവെന്നുമാണ് ആംബര്‍ ഹേഡ് പ്രതികരിച്ചത്.

വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് 2018ല്‍ എഴുതിയ ലേഖനമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വന്‍കിട കമ്പനികള്‍ മാറ്റി നിര്‍ത്തിയിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ലെന്നാണ് അഭിഭാഷകര്‍ വാദിച്ചത്. എന്നാലിതു കോടതി മുഖവിലയ്ക്ക് എടുത്തില്ല. 2015ല്‍ വിവാഹിതരായ ഇവര്‍ 2017ല്‍ വേര്‍ പിരിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here