ഭീകരന്‍ മസൂദ് അസര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, മൗനം പാലിച്ച് പാകിസ്താന്‍

0

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകര സംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ (50) മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഗുരുതര വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അസര്‍ ആശുപത്രിയില്‍ വച്ചു മരിച്ചെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇക്കാര്യത്തില്‍ പാകിസ്താന്‍ സൈന്യമോ ഭരണകൂടമോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഞായറാഴ്ച ഉച്ച മുതലാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. പാക് സമൂഹമാധ്യമങ്ങളിലാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയത്. എന്നാല്‍ എവിടെയും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും വന്നിട്ടില്ല. വൈകിട്ടോടെ ചില ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here