ജിദ്ദ: പ്രധാനമന്ത്രി പറഞ്ഞപോലെ സൗദി വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് പറന്നു. 70 വര്‍ഷത്തെ വിലക്ക് അവസാനിപ്പിച്ചതോടെയാണ്‌ സഊദി വ്യോമപാത വഴി ഇസ്രയേലിലേക്ക് എയര്‍ ഇന്ത്യ വിമാനം സര്‍വീസ് നടത്തി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് വ്യാഴാഴ്ച തെല്‍ അവീവില്‍ പറന്നിറങ്ങിയത്. സഊദി അറേബ്യ ആദ്യമായാണ് ഇത്തരത്തില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക് വേണ്ടി വ്യോമപാത തുറന്നുനല്‍കുന്നത്. ഡല്‍ഹിയില്‍ നിന്ന് തെല്‍ അവീവിലേയ്ക്ക് വ്യാഴാഴ്ച മുതല്‍ സര്‍വീസ് നടത്തിയതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചിട്ടുണ്ട്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഇതോടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ നടത്തുക. തെരഞ്ഞെടുപ്പു നടന്ന 59 സീറ്റുകളില്‍ 28 എണ്ണത്തില്‍ ബി.ജെ.പിക്കാണ് വിജയം. കോണ്‍ഗ്രസ് പത്തെണ്ണം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here