പത്തിലധികം വിദേശ അവാര്‍ഡുകള്‍ നേടി മലയാളത്തിന്റെ ‘ഇരുമ്പ്’

0
93

നിരവധി വിദേശ ഫെസ്റ്റിവലില്‍ അവാര്‍ഡുകള്‍ നേടി ശ്രദ്ധേയമാകുകയാണ് മലയാളികളുടെ കൈയൊപ്പ് പതിഞ്ഞ ‘ഇരുമ്പ്’ എന്ന ചിത്രം. അമേരിക്കയിലെ ലാലൈവ് ഫിലിംഫെസ്റ്റിവലില്‍ ഏറ്റവും മികച്ച വിദേശചിത്രത്തിനുള്ള അവാര്‍ഡാണ് ‘ഇരുമ്പി’ന് ലഭിച്ചത്.

https://www.facebook.com/Irumbumovie/posts/226786088789102

അമേരിക്കയില്‍ വച്ചു നടന്ന ‘സീന്‍’ ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് മാനവാണ്. വെര്‍ജിന്‍ സ്പ്രിംഗ് ഫെസ്റ്റിവല്‍, കലാബുരാഗി രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും ഇരുമ്പിലെ അഭിനയത്തിന് മാനവിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ന്യൂയോര്‍ക്ക് ഫെസ്റ്റിവലില്‍ ഇരുമ്പിനെ മികച്ച സിനിമ യായി തെരഞ്ഞെടുത്തിട്ടുണ്ട്. അന്തര്‍ദേശിയ ചലച്ചിത്ര മേളകളില്‍ നിന്നും പത്തില്‍ അധികം അംഗീകാരമാണ് ഇരുമ്പ് എന്ന കൊച്ചുചിത്രം ഇതിനകം നേടിയത്.

ഗേറ്റ്‌വേ ഫിലിംസിന്റെ ബാനറില്‍ എസ്.കെ.നായരാണ് നിര്‍മ്മാണം. നിതിന്‍ നാരായണന്‍ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാനവാണ് നായകനാകുന്നത്. കാമറ ആനന്ദ് കൃഷ്ണ. മഹി കൃഷ്ണയുടെ വരികള്‍ക്ക് സംഗീതമൊരുക്കിയത് മിഥുന്‍ മുരളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here