ഐറിഷ് ജനത ഗര്‍ഭച്ഛിദ്രത്തെ അനുകൂലിച്ച് വിധിയെഴുതി, നിയമം മാറ്റും

0

ഡബ്ലിന്‍: അയര്‍ലെന്‍ഡില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാകുന്നു. ഹിതപരിശോധനയില്‍ ഗര്‍ഭച്ഛിദ്ര അനുകൂലികള്‍ക്ക് വന്‍ വിജയം. ഇന്തന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കര്‍ ഇതുസംബന്ധിച്ച വിജയപ്രഖ്യാപനം നടത്തി.
ആദ്യഫലം പുറത്തുവന്നപ്പോള്‍ 66.4 ശതമാനം പേരാണ് ഗര്‍ഭച്ഛിദ്രത്തെ അനുകുലിച്ചത്. നിലവില്‍ ജീവനു ഭീഷണിയാണെങ്കില്‍ മാത്രമാണ് ഇവിടെ ഗര്‍ഭച്ഛിദ്രം അനുവദിച്ചിരുന്നത്. എന്നാല്‍, ലൈംഗിക പീഡനത്തിന് ഇരയാകുന്നവര്‍ക്കോ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാലോ ഇതു സാധ്യമാകുമായിരുന്നില്ല. ഈ സ്ഥിതിക്കാണ് മാറ്റം വരാന്‍ പോകുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here