ഇറാന്റെ തിരിച്ചടി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം

0
11

ബാഗ്ദാദ്: ഇറാഖിലെ യു.എസ്. സൈനിക താവളങ്ങളിലേക്ക് മിസൈല്‍ അയച്ച് ഇറാന്റെ തിരിച്ചടി. പന്ത്രണ്ടിലധികം ബാലസറ്റിക് മിസൈലുകളാണ് ഒരേസമയം അല്‍ ആസാദ്, ഇര്‍ബില്‍ സൈനിക താവളങ്ങളിലേക്ക് അയച്ചത്.

മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണാനന്തര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇറാന്റെ സൈനിക നടപടി. ഇറാന്റെ ആക്രമണം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറുമായി കൂടിക്കാഴ്ച നടത്തി. ഇറാഖ് പ്രധാനമന്ത്രിയുമായി എസ്‌പെന്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here