മെ ഹോങ്‌വെയ്ന്‍ ചൈനയില്‍ കസ്റ്റഡിയില്‍, ഇന്റര്‍പോളിന് പുതിയ തലവന്‍

0

ഇന്റപോള്‍ പ്രസിഡന്റ് മെ ഹോങ്‌വെയിനെ ചൈനയില്‍ കസ്റ്റഡിയിലാണെന്ന് വ്യക്തമായി. ഇന്‍ര്‍പോളിന് പുതിയ താല്‍ക്കാലിക തവലനെ നിയമിച്ചു.

തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെയാണ് താല്‍ക്കാലി പ്രസിഡന്റായി നിയമിച്ചിട്ടുള്ളത്. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് മെ ഹോങ് വെയ്ന്‍ അന്വേഷണം നേരിടുന്നത്. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ചൈന പുറത്തുവിട്ടില്ല.

ചൈനീസ് പൗരനായ മെ ഹോങ് വെയ്ന്‍ പൊലീസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഏറെ നാള്‍ പ്രവര്‍ത്തിച്ചിരുന്നു. പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീടാണ് ഇന്റര്‍പോളിന്റെ തലപ്പത്തേക്ക് വരുന്നത്. ഈ കാലത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നാണ് സൂചന.

പ്രസിഡന്റിന്റെ രാജി അടിയന്തരമായി സ്വീകരിച്ചെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. മെ ഹോങ് വെയ്‌നിനെ കാണാതായെന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഫ്രഞ്ച് പൊലീസും അന്വേഷണം തുടരുകയാണ്. മെയുടെ ഭാര്യയ്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാരണം വ്യക്തമാക്കാതെ ഇന്റര്‍പോള്‍ തലവനെ കസ്റ്റഡിയിലെടുത്തതിന് വരും നാളുകളില്‍ ചൈന അന്താരാഷ്ട്ര സമ്മര്‍ദ്ധം നേരിടുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here