ന്യൂയോര്‍ക്ക്. നാസയുടെ ഇന്‍സൈറ്റ് ഇന്നു പുലര്‍ച്ചെ ചൊവ്വയുടെ ഉപരിതലത്തിലെ സ്പര്‍ശിച്ചു. ചൊവ്വയുടെ അന്തരീക്ഷം താണ്ടിയുള്ള സാഹസികയാത്രയുടെ നിര്‍ണായകഘട്ടമാണ് പിന്നിട്ടിരിക്കുന്നത്.

അന്തരീക്ഷത്തില്‍ നിന്ന് ഉപരിതലത്തിലേക്കുള്ള ആറര മിനിട്ട് യാത്രയ്ക്ക് മണിക്കൂറില്‍ 19800 കിലോമീറ്ററായിരുന്നു തുടക്കത്തിലെ വേഗത. ഇതു ക്രമേണ കുറച്ച് പാരച്ചൂട്ടിന്റെ സഹായത്തോടെ ഉപരിതലത്തില്‍ തൊട്ടുനില്‍ക്കുകയായിരുന്നു. ദൗത്യത്തില്‍ 1500 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂട് ഉടലെടുത്തെങ്കിലും താപകവചം അതിനെ മറികടന്നു. മേയ് അഞ്ചിന് കാലിഫോര്‍ണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്‌ലസ് 5 റോക്കറ്റിലാണ് ലാന്‍ഡര്‍ വിഭാഗത്തിലുള്ള ദൗത്യം വിക്ഷേപിച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here