ഭൂകമ്പത്തിനു പിന്നാലെ സുനാമി, ഇന്തോനീഷ്യന്‍ നഗരം പലുവില്‍ കൂറ്റന്‍ തിരമാലകള്‍

0

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവേസിയില്‍ വെള്ളിയാഴ്ച 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ ഇന്തോനേഷ്യയില്‍ സുനാമിയുണ്ടായതായി റിപ്പോര്‍ട്ട്. സുനാമിയില്‍ 340 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിനു 80 കിലോമീറ്റര്‍ അകലെ മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള പലു നഗരത്തിലാണ് സുനാമിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇന്തോനീഷ്യല്‍ എജന്‍സി ഫോര്‍ മെറ്റീറോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്‌സ് മൂന്നു മീറ്ററോളം ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇതിനു പിന്നാലെയാണ് സുനാമിപോലുള്ള തിരമാലകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു വരുന്നത്.

സുനാമിയുടേതെന്ന് വ്യക്തമാക്കുന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here