വാഷിംഗ്ടണ്‍: ഇന്ത്യയുമായി പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കി അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്കാന് അമേരിക്ക അനുമതി നല്കി. സൈനിക യാത്രാ വിമാനമായ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസിന് ആവശ്യമായ സേവനങ്ങളും ഉപകരണങ്ങളും നല്‍കാനാണ് അമേരിക്ക അനുമതി നല്‍കിയത്.
വിമാനത്തിന്റെ സ്പെയറുകള്‍, കാട്രിഡ്ജ് ആക്യുവേറ്റഡ് ഡിവൈസുകള്‍ / പ്രൊപ്പല്ലന്റ് ആക്യുവേറ്റഡ് ഡിവൈസുകള്‍ (സിഎഡി / പിഎഡി) അഗ്നിശമന കാട്രിഡ്ജുകള്‍, നൂതന റഡാര്‍ വാണിംഗ് റിസീവര്‍ ഷിപ്പ്സെറ്റ്, 10 ലൈറ്റ് വെയ്റ്റ് നൈറ്റ് വിഷന്‍ ബൈനോക്കുലര്‍, 10 എഎന്‍ / എവിഎസ്-9 നൈറ്റ് വിഷന്‍ ഗോഗിള്‍, ജിപിഎസ്, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവയാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കുക.
സൈനിക ഉപകരണങ്ങളുടെ കൈമാറ്റത്തോടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമായെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോര്പ്പറേഷന് ഏജന്‍സി പ്രതികരിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ രാഷ്ട്രീയ സുസ്ഥിരതയും സമാധാനവും സാമ്ബത്തിക പുരോഗതിയും കൈവരിക്കുന്നതിന് പിന്നിലെ പ്രധാന ശക്തിയാണ് ഇന്ത്യയെന്നും ഡിഎസ്സിഎ വ്യക്തമാക്കി.
ഇന്തോ പസഫിക് മേഖലയിലും ദക്ഷിണേഷ്യന്‍ പ്രദേശത്തും രാ്ര്രഷ്ടീയ സമാധാനവും സാമ്ബത്തിക പുരോഗതിയും നിലനിര്‍ത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ് ഇന്ത്യയെന്നും ഡിഫന്‍സ് സെക്യൂരിറ്റി കോര്പ്പറേഷന് ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതുവഴി ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നേരത്തെ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു.എല്ലായിപ്പോഴുംദൗത്യത്തിന് പൂര്‍ണ സജ്ജമായി നില്‍ക്കുന്നതിന് ഇന്ത്യന്‍ വ്യോമസേനയെ ഇത് സാഹായിക്കും. 2016ല്‍ ഇന്ത്യ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട് യുഎസ് ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.