നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസില്‍ ഹോളിവുഡിലെ വിഖ്യാത സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീന്‍ ജയിലിലേക്ക്. മീടൂ പ്രതിഷേധത്തിനു തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിന്‍സ്റ്റീനെ രണ്ടു കേസുകളില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയപ്പോള്‍ തന്നെ അമേരിക്കന്‍ സുപ്രീം കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. മാര്‍ച്ച് 11നു ശിക്ഷ വിധിക്കും.

ജയിലേക്കു പോകുംവഴി ആരോഗ്യ പ്രശ്്‌നങ്ങള്‍ പ്രകടിപ്പിച്ച ഹാര്‍വി വെയ്ന്‍സ്റ്റീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു മുതല്‍ 29 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.

2004നും 2013നും ഇടയില്‍ നടന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് കേസുകളുണ്ടായത്. ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിര്‍മ്മാതാവാണ് വെയ്ന്‍സ്റ്റീനെതിരെ ആന്‍ജലീന ജോളി, സല്‍മ ഹയേക്, ഉമ തുര്‍മന്‍, ആഷ്‌ലി ജൂഡ് എന്നീ പ്രമുഖ നടിമാര്‍ അടക്കം എണ്‍പതിലേറെ പേരാണ് മീടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പലതരം ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്.

ബാത്ത്‌റൂമില്‍ വച്ച് വെയ്ന്‍സ്റ്റീന്‍ തന്റെ ദേഹത്തു സ്വയംഭോഗം ചെയ്തുവെന്നും ഓറല്‍ സെക്‌സ് ചെയ്യുന്നതിനു നിര്‍ബന്ധിച്ചുവെന്നുമുള്ള നടിയുടെ ആരോപണം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here