അട്ടിമറി തടഞ്ഞതോ, ട്രോണ്‍ വെടിവച്ചിട്ടതോ ? സൗദി കൊട്ടാരത്തിനു സമീപം രാത്രിയില്‍ വെടിവയ്പ്പ്

0

റിയാദ്: ശനിയാഴ്ച രാത്രി സൗദി ഭരണാധികാരികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടോ ? വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സല്‍മാന്‍ രാജകുമാരന്റെ സൗദി കൊട്ടാരത്തിനു സമീപത്തു നിന്ന് വന്‍തോതില്‍ വെടിയൊച്ചകള്‍ ഉയര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഉയര്‍ത്തി അട്ടിമറി സാധ്യതകള്‍ അടക്കം തള്ളികളയാതെയുള്ള ഊഹാപോഹങ്ങളാണ് രാജ്യാന്ത മാധ്യമങ്ങളും സാമൂഹിക മീഡിയയും ചര്‍ച്ച ചെയ്യുന്നത്.
വലിയ തോതിലുള്ള വെടിയൊച്ചകളുടെയും സൈറണ്‍ മുഴക്കി പായുന്ന വാഹനങ്ങളുടെയും വീഡിയോകളാണ് പ്രചരിക്കുന്നത്. സല്‍മാന്‍ രാജകുമാരനെ ലക്ഷ്യമിട്ട ആക്രമങ്ങള്‍ക്കുള്ള സാധ്യതകള്‍ തള്ളികളയാതെയുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. രാജകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ട്വീറ്റുകള്‍ പുറത്തുവന്നു.
എന്നാല്‍, അനുവാദമില്ലാതെ കൊട്ടാരത്തിനു സമീപം എത്തിയ ഒരു ഡ്രോണ്‍ പട്ടാളം വെടിവച്ചിടുകയാണ് ഉണ്ടായതെന്നാണ് സൗദി ഔദ്യോഗിക ഏജന്‍സികള്‍ വിശദീകരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here