ജി 20: ഉച്ചകോടിയെക്കാള്‍ ശ്രദ്ധനേടി പരസ്പരമുള്ള കണ്ടുമുട്ടലുകളും ഹസ്തദാനവനും ചര്‍ച്ചകളും

0

ഹാംബുര്‍ഗ്: ലോക രാഷ്ട്ര തലവന്മാര്‍ ഒത്തുകൂടിയപ്പോള്‍ അപ്രതീക്ഷിതമായ കണ്ടുമുട്ടലുകളും ചര്‍ച്ചകളും. എന്തുകൊണ്ടും ഹാംബുര്‍ഗില്‍ നടക്കുന്ന ജി 20 രാഷ്ട്ര ഉച്ചകോടി ശ്രദ്ധ നേടുകയാണ്.

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ, ഇരു രാഷ്ട്ര തലവന്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അതിനിടെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ പരസ്പരം കാണുകയും അങ്ങോട്ടുമിങ്ങോട്ടും പ്രശംസിക്കുകയും ചെയ്തു. അമേരിക്കല്‍ റഷ്യന്‍ ഭരണ തലവന്മാരുടെ കണ്ടു മുട്ടലിനും ആദ്യ കൂടിക്കാഴ്ചയ്ക്കും ജി 20 ഉച്ചകോടി വേദിയായി.

പരസ്പര ബന്ധത്തിന്റെ പേരില്‍ ഏറെ പഴികേട്ട നേതാക്കന്മാര്‍ ആദ്യമായി ഹസ്തദാനം ചെയ്തു. അമേരിക്കല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരിടുന്ന വിമര്‍ശനങ്ങള്‍ മുതല്‍, ഉക്രൈന്‍, വടക്കന്‍ കൊറിയര്‍ ആണവ പ്രതിസന്ധി, സൈബര്‍ സുരക്ഷ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയതുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യമുഖാമുഖത്തില്‍ സിറിയയ്ക്ക് ഒരു വെടിനിര്‍ത്തല്‍ കരാറും അംഗീകരിക്കപ്പെട്ടതായിട്ടാണ് സൂചന.

ട്രംപ് ഉച്ചകോടിക്കു പുറമേ ശ്രദ്ധേയമായ മറ്റൊന്നു അമേരിക്കന്‍ പ്രഥമ വനിതാ മെലാനിയ ട്രംപ് പുടിന്‍ കൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ച രാത്രിയിലെ അത്താഴ വിരുന്നില്‍ ഇരുവരും തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ചതും ശ്രദ്ധിക്കപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here